ഇന്ത്യൻ റയിൽവേയ്ക്കിത് ചാകരക്കാലം . 2.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭമായി കിട്ടിയത് . തൊട്ടുമുമ്പത്തെ വർഷം 2.40 ലക്ഷം കോടിയായിരുന്നു വരുമാനം എന്നു കൂടി അറിയുമ്പോഴാണ് റയിൽവേയുടെ സാമ്പത്തിക കുതിപ്പ് മനസിലാക്കുക.
യാത്രക്കാരുടെ വർധന കൊണ്ടു മാത്രമാണ് ഈ കുതിച്ചു കയറ്റം എന്നു കരുതരുത് . ചരക്കു കടത്തിലും ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത വകയിലും ഒക്കെ കൂടി ചേർന്നതാണിത് . ചരക്കു നീക്കത്തിൽ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ എട്ടു കോടി ടണിൻ്റെ വർധനയുണ്ടായി . കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്
