പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം5 ലക്ഷത്തിൽ നിന്നും 7 ലക്ഷ്യമായി . ഏഴു ലക്ഷത്തിനു താഴെയുള്ളവരെ ആദയനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. പുതിയ നികുതി ഘടനയാണ് ഡീഫോൾട്ടായി ഉണ്ടാവുക. 80സി,80ഡി എന്നിങ്ങനെ നികുതി ഇളവുകൾ ബാധകമായവർക്ക് പഴയ നികുതി ഘടന സ്വമേധയാ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം പുതിയ നികുതി ഘടനയാകും ബാധകമാവുക.
3 ലക്ഷം വരെയുള്ള വരുമാന പരിധിയിൽ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും, ആറ് മുതൽ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതൽ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവർ 30% വും നികുതിയായി നൽകണം. 5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളുടെ സർചാർജ് നിരക്ക് 37% ൽ നിന്ന് 25% ആയി കുറയും. കുറച്ച സർചാർജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ബാധകമാകൂ.