ഓർമയിലെ ഇന്ന്; ഏപ്രിൽ – 1, സി ബി ഐ സ്ഥാപക ദിനം

At Malayalam
2 Min Read

ഇന്ത്യയുടെ ആഭ്യന്തര കുറ്റാന്വേഷണ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ). പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിൻ്റെ അധികാരപരിധിയിലാണ് സി ബി ഐ പ്രവർത്തിക്കുന്നത്. 1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സി ബി ഐ യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ്‌ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. ഡി.പി.കോഹ്ലിയായിരുന്നു പ്രഥമ മേധാവി. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് റാങ്കിലുള്ള ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണ് സി ബി ഐയുടെ തലവൻ . കർണാടക സംസ്ഥാന പോലീസിലെ മുൻ ഡി ജിയും ഐ ജി പിയുമായിരുന്ന പ്രവീൺ സൂദാണ് നിലവിൽ സി ബി ഐ ഡയറക്ടർ. ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെൻ്റ് (DSPE) ആക്‌ട്, 1946 പ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.

സ്പെഷ്യൽ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് , സീനിയർ സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് , അഡീഷണൽ സൂപ്രണ്ട്, ഐ ആർ എസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഓഫീസർ , ഐ പി എസ് ഉദ്യോഗസ്ഥർ എന്നിവയാണ് സി ബി ഐയിലെ മറ്റ് റാങ്കുകൾ. പൊലീസ് സൂപ്രണ്ട് , ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ,ഇൻസ്പെക്ടർ , സബ് ഇൻസ്പെക്ടർ , അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ , ഹെഡ് കോൺസ്റ്റബിൾ , കോൺസ്റ്റബിൾ എസ് എസ്സി വഴിയോ പൊലീസ് – ആദായനികുതി വകുപ്പ്, കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയിൽ നിന്ന് ഡെപ്യൂട്ടേഷൻ വഴിയോ റിക്രൂട്ട് ചെയ്യപ്പെടുന്നു.

- Advertisement -

അഴിമതി തടയാനുള്ള വിഭാഗം, പ്രത്യേക കുറ്റകൃത്യങ്ങൾ തെളിയിക്കാനുള്ള വിഭാഗം എന്നിങ്ങനെയാണ്‌ സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളിൽ, സംസ്ഥാന സർക്കാരിന്റെ ശുപാർശയോ സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ. അന്വഷിക്കാറുള്ളു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിലും സി ബി ഐ അന്വേഷണം ഉണ്ടാകാറുണ്ട്. അഴിമതി കേസുകളിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസുകൾ കൈകാര്യം ചെയ്യുന്നതും സി ബി ഐ ആണ് .ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും സഹകരിക്കുന്നതും സി.ബി.ഐ.യാണ്‌.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment