പുതിയ സാമ്പത്തിക വർഷത്തിലെ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

At Malayalam
3 Min Read

2024-2025 പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ ദേശീയ പെൻഷൻ പദ്ധതി മുതൽ ക്രെഡിറ്റ് കാർഡുകൾ വരെ വ്യാപിക്കുന്ന വല്ല്യ മാറ്റങ്ങൾ ആണ് നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വരാൻ പോകുന്നത്. ബജറ്റിലുൾപ്പെടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദേശിച്ചിട്ടുള്ള മാറ്റങ്ങൾ ഇതോടെ പ്രാബല്യത്തിൽ വരും.

ദേശീയ പെൻഷൻ പദ്ധതി (NPS) യിൽ പുതിയ ലോഗിൻ.

കൂടുതൽ സുരക്ഷയുള്ള ലോഗിൻ സംവിധാനമായിക്കും NPSന്. പാസ്‌വേഡ് അധിഷ്ഠിത ഉപയോക്താക്കൾ എൻപിഎസിന്റെ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി ആക്സസ് ചെയ്യുന്ന രണ്ട് തലത്തിലുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിശദാംശങ്ങൾ PFRDA പുറത്തിറക്കിയ സർക്കുലറിൽ ലഭ്യമാണ്. രാജ്യവ്യാപകമായി ഓൺലൈൻ സാന്പത്തികത്തട്ടിപ്പുകൾ കൂടുന്നതാണ് പുത്തൻ സുരക്ഷാ ചട്ടക്കൂടിലേക്ക് മാറാൻ NPSന് പ്രേരണയായത്.

SBI കാർഡുകളുടെ മെയിന്റനൻസ് ചാർജ് മാറും

- Advertisement -

എസ്ബിയുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റൻസ് ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്. 75 രൂപയാണ് കൂട്ടിയത്.ക്ലാസിക് സിൽവർ ഗ്ലോബൽ 125+GSTനിന്നും 200+GST ആയി, യുവ ഗോൾഡ് കോംബോ 175+GST നിന്നും 250+GSTആയി, പ്ലാറ്റിനം ഡെബിറ്റ് കാർഡ് 250+GST നിന്നും 325+GST ആയി. റെന്റ് പേയ്മെന്റുകൾക്കുള്ള റിവാർഡ് പോയിന്റുകൾ ചില ക്രെഡിറ്റ് കാർഡുകളിൽ നാളെ മുതൽ ലഭ്യമല്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ചില കാർഡുകളിലൂടെ ഇതേ രീതിയിൽ സമാഹരിച്ച റിവാർഡ് പോയിന്റുകൾ 2024 ഏപ്രിൽ 15 മുതൽ ലഭ്യമാകില്ലെന്നും ആർബിഐ വെബ് സൈറ്റിൽ പറയുന്നു.

മ്യൂച്വൽ ഫണ്ടുകളിൽ വരുന്ന മാറ്റം

വിദേശ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന സ്കീമുകളിലേക്കുള്ള ഒഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സെബി നിർദേശങ്ങളും ഇന്ന് പ്രാബല്യത്തിലാകും. അസറ്റ് മാനേജേഴ്സിന് ഇതു സംബന്ധിച്ച നിർദേശം സെബി നൽകിക്കഴിഞ്ഞു. വിദേശ ഇടിഎഫ് ഫണ്ടുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ നിർത്താൻ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ ഫണ്ട് ഹൗസുകൾക്ക് കത്തയച്ചിരുന്നു.

ഇൻഷുറൻസ്

ഐആർഡിഎഐ ഇൻഷുറൻസ് പോളിസികൾക്ക് ഡിജിറ്റൈലൈസേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ ഇൻഷുറൻസ് പോളിസികൾക്കും നിർദേശം ബാധകമാണ്.

- Advertisement -

ക്രെഡിറ്റ് കാർഡുകൾ

വിദേശത്തുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് സ്രോതസിൽ 20 ശതമാനം നികുതി ഈടാക്കുന്നതും ഇന്ന് മുതലാണ്. ഐസിഐസിഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലും മാറ്റങ്ങളുണ്ട്. വിശദാംശങ്ങൾ അതത് ബാങ്കുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിലാകും.പുതിയ നികുതി വ്യവസ്ഥയിലേക്ക് സ്ഥിരമായി മാറണോയെന്ന് തീരുമാനിക്കാൻ നികുതിദായകർക്കാകും. പുതുക്കിയ നികുതി സ്ലാബുകൾ പ്രാബല്യത്തിലാകും.5 കോടിക്ക് മുകളിലുള്ള വരുമാനത്തിന്റെ 37 ശതമാനം എന്ന ഉയർന്ന സർചാർജ് 25 ശതമാനം ആയി കുറയും. സർക്കാരിതര ജീവനക്കാരുടെ ലീവ് എൻക്യാഷ്മെന്റിനുള്ള നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായിരുന്നത് 25 ലക്ഷം രൂപയാകും. 2023 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഇഷ്യു ചെയ്ത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യുറിറ്റി വരുമാനത്തിനും നികുതി നൽകണം.

- Advertisement -

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി/ഫീസ് വർധനയും ഇളവുകളും

1.കോടതി ഫീസ് വർധന

2.ഭൂമി പണയത്തിന്മേലുള്ള വായ്പകൾക്ക് ചെലവ് കൂടും

3.ചെക്ക് കേസിനും വിവാഹ മോചന കേസിനും കൂടുതൽ ഫീസ് നൽകേണ്ടി വരും

4.പാട്ടക്കരാറിന്റെ സ്റ്റാന്പ് ഡ്യൂട്ടി ന്യായവില പ്രകാരം നൽകേണ്ടി വരും

5.സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം കൂടും

6.പെൻഷൻകാർക്കുള്ള ഡിആർ (ഡിയർനെസ് റിലീഫ്) രണ്ട് ശതമാനം ഉയരും

7.പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ നിരക്കും ഇന്ന് അർധരാത്രി മുതൽ വർധിക്കും

8.സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി കൂടും.

9.റബറിന്റെ താങ്ങുവില 180 രൂപയായി വർധിക്കും

10.ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയും

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.