മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ ആറുവരെ വാങ്ങാം. ഇ പോസ് മെഷിൻ തകരാറിലതു കൊണ്ടാണ് വിതരണം നീട്ടിയത്. തകരാറു സംഭവിച്ചിരുന്നില്ലങ്കിൽ റേഷൻ വിതരണം ഇന്നവസാനിക്കേണ്ടതായിരുന്നു.
അരിവാങ്ങാനായി ഇന്ന് കൂട്ടത്തോടെ റേഷൻ കാർഡുടമകൾ എത്തിയതിനെ തുടർന്നാണ് സർവർ തകരാറായതന്നാണ് അധികൃതർ വിശദീകരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങൾ പൊതുഅവധിയായിരുന്നതിനാൽ ഇന്ന് റേഷൻ കടകളിൽ പൊതുവേ കനത്ത തിരക്കനുഭവപ്പെട്ടിരുന്നു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി സിവിൽ സപ്ലൈസ് വകുപ്പ് പറഞ്ഞു.