കെ കെ ശൈലജ ടീച്ചര്‍ക്ക് വോട്ടു ചോദിച്ച് ഉലക നായകന്‍ കമലഹാസന്‍. നമ്മുടെ രാജ്യത്തെ നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും ആ പോരാട്ടത്തില്‍ പ്രധാന കണ്ണിയാകേണ്ട ഒരാള്‍ ശൈലജ ടീച്ചറാണെന്നും കമല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ച വീഡിയോയില്‍ പറയുന്നു.
കോവിഡ് കാലത്തെ പ്രതിരോധം കേരളത്തെ ലോക ശ്രദ്ധയിലെത്തിച്ചു. അന്ന് മുന്നില്‍ നിന്ന് നയിച്ചത് കെ കെ ശൈലജയാണ്. കേരളവും തമിഴ്‌നാടും കേന്ദ്ര സര്‍ക്കാരില്‍ നിന്നും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെതിരെ പാര്‍ലമെന്റിനുള്ളിലും പുറത്തും ശബ്ദമുയര്‍ത്താന്‍ ശൈലജയടക്കമുള്ള നേതാക്കളാണ് നമുക്കാവശ്യമെന്നും കമലഹാസന്‍ പറഞ്ഞു.
രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കമലഹാസന്റെ വാക്കുകള്‍ വലിയ ഊര്‍ജമാണ് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ശൈലജ ടീച്ചറും പറഞ്ഞു