ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ഹിറ്റായിരുന്നു എബ്രഹാം ഓസ്‍ലര്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയത് ജയറാം ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധ നേടി. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി.
ഇപ്പോഴിതാ ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയത്. സിനിമ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.