ഇ. എം.എസ് എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ
പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം.
വിശേഷണങ്ങളിലൊതുങ്ങാത്ത ഐതിഹാസിക
ജീവിതം. 1909 – ജൂൺ 13 ന്, മലപ്പുറം ജില്ലയിൽ,
അമ്പതിനായിരം പറ നെല്ല് പാട്ട വരുമാനമുണ്ടാ
യിരുന്ന പ്രശസ്തമായ ഏലംകുളത്ത് മനയ്ക്ക
ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഗുരുക്കൻമാ
ർ വീട്ടിൽ വന്ന് നടത്തി. 8ാം വയസ്സിൽ ഉപനയനം . പതിനാലാം വയസ്സിൽ ഹൈസ്കൂളിൽ ചേർന്നു. തൃശൂർ ഇംഗ്ലീഷ് സ്കൂളിൽ നിന്നും, അന്നത്തെക്കാലത്ത് മേച്ഛ ഭാഷയെന്നറിയപ്പെട്ട ഇംഗ്ലീഷ് പഠനം. ഒപ്പം യോഗക്ഷേമസഭയുമായി ചേർന്നു പ്രവർത്തിച്ചു.
വി.ടി.ഭട്ടതിരിപ്പാടുമായി പരിചയപ്പെട്ടു. 1929-ൽ തൃശൂർ സെന്റ് തോമസ്സ് കോളേജിൽ ഉപരിപഠനത്തിനു
ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ
ചെന്നൈ സമ്മേളനത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. പഠനവും സമരവും ഒന്നിച്ചു കൊണ്ടുപോയി.
1932 – ജനുവരി 17 – ന് ഉപ്പുസത്യാഗ്രഹത്തിൽ
പങ്കെടുക്കാൻ കോഴിക്കോട്ടേക്ക്. പതിനായിര
ങ്ങൾ നോക്കിനിൽക്കേ അറസ്റ്റ്. കണ്ണൂരിലും വെല്ലൂരിലും ജയിൽവാസം. ജയിലിൽ വച്ച് പി.കൃഷ്ണപിള്ള, എ കെ ജി, വി വി ഗിരി എന്നിവരുമായിപരിചയത്തിലായി. 1933-ൽ വിട്ടയച്ചു. ജയിലിൽ വച്ച് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആ കൃഷ്ടനായി. നിയമ ലംഘനം നിർത്തിയഗാന്ധിജിയോട്എതിർപ്പ്. 1936-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഖിലേന്ത്യ കമ്മറ്റിയിൽ അംഗത്വം.
1934, 1936-ൽ കെ.പി.സി.സി സെക്രട്ടറി.
1936 ൽ കോൺസ്സിലെ തീവ്രവിഭാഗം, കോൺ
ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂ
സിസ്റ്റ് പാർട്ടി രൂപീകരണത്തിലുമെത്തി.
1957-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേര
ളത്തിലെ ആദ്യ മുഖ്യമന്ത്രിയായി. ഏഷ്യയിലാദ്യ
മായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവിക്കർഹനായി. 1962-ൽ
രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
പുരോഗമനപരമായ ഒട്ടനവധി നിയമ നിർമാണ
ങ്ങൾ നടത്തി. അതുകൊണ്ടു തന്നെ യാഥാസ്ഥി
തികരുടെ എതിർപ്പു നേരിടേണ്ടി വന്നു.
1957 – ഇന്ത്യയിൽ ആദ്യമായി 356 ആം വകുപ്പുപയോഗിച്ച് തിരത്തെടുക്കപ്പെട്ട ഗവൺമെന്റിനെ
കേന്ദ്രം പിരിച്ചു വിട്ടു.
1962 – ൽ ആദ്യമായി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ
ജനറൽസെക്രട്ടറിയായി. പിന്നീട് മൂന്നുതവണ കൂടി ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1932 മുതൽ 1998 വരെ അദ്ദേഹമെഴുതിയ പുസ്തകങ്ങൾ നൂറു വാള്യങ്ങളായി പ്രസിദ്ധീകരിക്ക
പ്പെട്ടു. യൂണിവേഴ്സിറ്റികളിൽ അദ്ദേഹത്തിന്റെ
പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു. 1998 – മാർച്ച് 19 ന്, ഐതിഹാസികമായ ആ ജീവിതം അവസാനിച്ചു.
സ്വാതന്ത്ര്യസമര സേനാനി, സമുദായ പരിഷ്ക
ർത്താവ്, ചരിത്രകാരൻ, രാഷ്ട്രീയ നേതാവ്
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണ
ങ്ങൾ അദ്ദേഹത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്.