കാട്ടുപന്നി ബൈക്കിൽ ഇടിച്ചു മരിച്ചു

At Malayalam
0 Min Read

വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ജീവൻ നഷ്ടമായി. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു.

ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിനു ഗുരുതരമായി പരിക്കേറ്റു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം മരപ്പണി ചെയ്ത് വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Share This Article
Leave a comment