ഇന്ത്യ ലോകകപ്പ് ഫുട്‌ബോൾ കളിക്കുമോ?

At Malayalam
1 Min Read

2026 ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം ഒരുങ്ങുകയാണ്. യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുക. അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും. മത്സര ദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

കഴിഞ്ഞ ദിവസം അബഹയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. കോച്ച് അന്‍റോണിയോ സ്റ്റിമാക്, മാനേജര്‍ വേലു, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ നേതൃത്വത്തില്‍ 23 താരങ്ങളാണ് സൗദിയില്‍ എത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാല്‍ സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൂപ്പില്‍ നേരത്തെ ഖത്തറുമായി പരാജയപ്പെട്ട ഇന്ത്യ കുവൈറ്റുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു.

Share This Article
Leave a comment