ഭാരത് അരി വില്പന റെയിൽവേ സ്റ്റേഷനുകളിലും

At Malayalam
1 Min Read

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷൻ വളപ്പുകളിലും ഭാരത് അരി വിതരണത്തിന് അനുമതി നൽകി. സ്റ്റേഷൻ വളപ്പുകളിൽ മൊബൈൽ വാനുകൾ പാർക്കുചെയ്‌ത്‌ ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യുന്നതിനാണ് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്‌ടർ അനുമതി നൽകിയത്. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വിൽപ്പന. അതാത് ഡിവിഷണൽ ജനറൽ മാനേജർമാർക്കാണ് ഇതിന്റെ ചുമതല.

അടുത്ത മൂന്ന് മാസ കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക. വാൻ പാർക്ക് ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള കാര്യങ്ങളിലും മാനേജർമാരാണ് തീരുമാനമെടുക്കേണ്ടത്. ഇതിനായി പ്രത്യേകം ലൈസൻസോ ചാർജോ റെയിൽവേ ഈടാക്കില്ല.വിൽപ്പന സംബന്ധിച്ച യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു.

Share This Article
Leave a comment