രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൻ്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടപ്പോൾ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്.
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1991-ലാണ് സ്ഥാപിച്ചത്. ലോട്ടറി നിയമവിധേയമായ 13 സംസ്ഥാനങ്ങളിലായി മാർട്ടിൻ്റെ ജനപ്രിയ ലോട്ടറി വിപണി കണ്ടെത്തുന്നുണ്ട്.