ഓർമയിലെ ഇന്ന് മാർച്ച് 14- ആൽബർട്ട് ഐൻസ്റ്റീൻ

At Malayalam
2 Min Read

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ 145-ാം ജന്മവാർഷികം.

ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞന്‍ ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍റെ 144-ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഈ മഹാനായ ശാസ്ത്രജ്ഞന്‍ 1879 മാര്‍ച്ച് 14-ന് ജര്‍മ്മനിയിലെ ആല്‍വ് പട്ടണത്തിലാണ് ജനിച്ചത്. പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു.

അമ്മ പൗളിൻ ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. പഠനകാലത്ത് ഒരു സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്ന ഐന്‍സ്റ്റീന്‍ പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം തൊഴില്‍രഹിതനായി നടന്നിട്ടുണ്ട്. പിന്നീട് ഒരു പേറ്റന്‍റ് ഓഫീസില്‍ ലഭിച്ച പണിയുടെ ഇടവേളകളില്‍ അദ്ദേഹം തന്‍റെ ശാസ്ത്ര പരീക്ഷണങ്ങള്‍ ഒരു വിനോദം പോലെ തുടങ്ങുകയായിരുന്നു.ഭൗതിക ശാസ്ത്രത്തിന്‍റെ എല്ലാ മേഖലയെയും സ്പര്‍ശിച്ച ഈ ശാസ്ത്രജ്ഞന്‍ കണികാ ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്, പ്രപഞ്ച ശാസ്ത്രം, എന്നിവയുടെ വളര്‍ച്ചയ്ക്കും വന്‍ സംഭാവനകള്‍ നല്‍കി.ഫോട്ടോ ഇലക്ട്രിക് ഇഫക്ട് വിശദീകരിച്ചതിനും സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍ക്കും കൂടി 1921ല്‍ ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം ലഭിച്ചു. തന്‍റെ സിദ്ധാന്തം ഉപയോഗിച്ച് അണുബോംബ് നിര്‍മ്മിച്ച് ഒരു പ്രദേശമാകെ നശിപ്പിച്ചതില്‍ ഐന്‍സ്റ്റീന്‍ നിരാശനായിരുന്നു.

ശാസ്ത്ര ലോകത്തെന്നപോലെ വാണിജ്യരംഗത്തും പരസ്യരംഗത്തും ഉപയോഗിക്കുന്ന ഒരു സിംബലായി ഐന്‍സ്റ്റീനും അദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) മാറി. ഈഥര്‍ സങ്കല്പത്തിന് വ്യക്തമായ ഉത്തരം ലഭിക്കാതെയും മാക്സ് ബല്ലിന്‍റെ വൈദ്യുത കാന്തിക തരംഗങ്ങളെക്കുറിച്ചുള്ള സമവാക്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ കഴിയാതെയും ശാസ്ത്രലോകം ഉഴറുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമായാണ് ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തം കൊണ്ടു വന്നത്.ഇ=എം.സി.സ്ക്വയര്‍ എന്ന സമവാക്യം ദ്രവ്യ ഊര്‍ജ്ജം സന്തുലിത അഥവാ ദ്രവ്യവും ഊര്‍ജ്ജവും ഓരേ സത്തയുടെ വ്യത്യസ്ത ഭാവങ്ങളാണെന്ന സിദ്ധാന്തം. ഈ പ്രപഞ്ചത്തില്‍ പദാര്‍ത്ഥത്തിന് അതീതമായി മറ്റൊന്നുമില്ലെന്ന ഭൗതിക വാദധാരയെ ശക്തിപ്പെടുത്തുന്നു.ന്യൂട്ടന്‍റെ ഭൂഗുരുത്വാകര്‍ഷണം (ഗ്രാവിറ്റേഷന്‍), ത്വരണം, സന്തുലിതാ തത്വം എല്ലാം വ്യക്തമാക്കിയെടുക്കാന്‍ ആപേക്ഷികാ സിദ്ധാന്തത്തിനു കഴിഞ്ഞു. ആപേക്ഷികതാ സിദ്ധാന്തം രൂപപ്പെടുത്തിയതിനു ശേഷം ഐന്‍സ്റ്റീന് ശാസ്ത്രലോകത്ത് ആര്‍ക്കും ലഭിക്കാത്ത പെരുമ ലോകമാസകലം ലഭിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1955 ഏപ്രില്‍ 18ന് അമേരിക്കയിലെ പ്രിന്‍സ്റ്റണില്‍ അന്തരിച്ചു.കൂര്‍മ്മബുദ്ധിയും ഉന്നത ബൗദ്ധിക നിലവാരവും സൂചിപ്പിക്കാന്‍ ലോകം ഐന്‍സ്റ്റീന്‍റെ മുഖം ഉപയോഗിക്കുന്നു.

- Advertisement -

1999ല്‍ പ്രസിദ്ധമായ ടൈം മാഗസിന്‍ നൂറ്റാണ്ടിന്‍റെ വ്യക്തിയായി തെരഞ്ഞെടുത്തതും ഐന്‍സ്റ്റീനെ ആയിരുന്നു.300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം മൂലം “ഐൻസ്റ്റീൻ” എന്ന വാക്ക് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment