2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്ക്കുന്ന ഫഹദ് ഫാസിലിന്റെ രങ്കന് ആണ് പോസ്റ്ററില്‍.
അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ എത്തുന്നുണ്ട്.
