കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം തീയിട്ട് നശിപ്പിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചു. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറയുന്നു. മുസ്ലീം ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് ഇയാൾ പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.