മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊൻസം ഖേദ സിങ്ങിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഖേദ സിങ്ങിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. വിവരം ലഭിച്ചയുടൻ എല്ലാ അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് പരിശോധിച്ചു വരുകയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.