ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ പദ്മജ വേണുഗോപാലിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍. പദ്മജ വേണുഗോപാലിനെ ട്രോളി അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ് വന്നു. ‘ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബി ജെ പി യില്‍ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ്.
പദ്മജയുടെ നിര്‍ദേശപ്രകാരം പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴില്‍ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിര്‍ത്താന്‍ പദ്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസും പരിഹസിച്ചു.
ഇന്നു വൈകിട്ട് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തു വച്ചാണ് പദ്മജ ബി ജെ പി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബി ജെ പി യിൽ ചേരുന്നതെന്നും പദ്മജ അവിടെ പറഞ്ഞിരുന്നു.