ദിലിഷ് പോത്തൻ്റെ മനസാവാചാ നാളെ

At Malayalam
0 Min Read

ദിലീഷ് പോത്തൻ നായകനാകുന്ന ‘മനസാ വാചാ’ നാളെ പ്രദർശനത്തിനെത്തും. തൃശൂർ പശ്ചാത്തലമാക്കി ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുക. നവാഗതനായ ശ്രീകുമാർ പൊടിയനാണ് സംവിധായകൻ. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമാണം.

മജീദ് സയ്ദ് ആണ് തിരക്കഥ. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. എൽദോ ഐസക്ക് ആണ് ഛായാഗ്രഹണം. സുനിൽകുമാർ പി കെ ആണ് സം​ഗീതം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment