കൊല്ലാത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചംകുഴി സ്വദേശി അനിൽകുമാറാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ ഒരു സ്കൂളുകളിലെ പ്രധാന പരിശീലകനാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന 16 കാരനെ ഇയ്യാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി.
കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ഇയാൾ ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈദരാബാദിലേക്ക് കടക്കാൻ അനിൽകുമാർ ശ്രമിച്ചെങ്കിലും പൊലീസ് പിടിക്കൂടി. കോടതിയിൽ ഹാജരാക്കിയ അനിൽകുമാറിനെ റിമാൻഡ് ചെയ്‌തു.