കൊൽക്കത്തയിൽ ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. ശൻഹതി പോൾ എന്ന യുവതിയാണ് പങ്കാളിയായ സാർധക് ദാസിനെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞു ഇവർ താമസിച്ചിരുന്ന അപാർട്ട്മെന്റിലെത്തിയ പോലീസ് സംഘം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രതിയായ യുവതിയും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു.
മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ഫോട്ടോഗ്രാഫറായ സാർധകും പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ ശൻഹതിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു.വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം