ബി ജെ പി നേതാവ് സി പി എം ൽ

At Malayalam
1 Min Read

ലോക് സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കേ തിരുവനന്തപുരത്ത് ബി ജെ പി ജില്ല കമ്മിറ്റി അംഗം നെല്ലനാട് ശശി ബി ജെ പി വിട്ട് സി പി ഐ (എം) ൽ ചേര്‍ന്നു. ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ത്ഥി വി. ജോയ് ഫേസ്ബുക്ക് പേജിലൂടെ ബി ജെ പി നേതാവ് പാർട്ടിവിട്ട് സി പി എമ്മിൽ ചേർന്ന വിവരം പങ്കുവച്ചത്.

ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലനാട് ശശി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തെയും പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെയും ബി ജെ പി നേതാക്കള്‍ പിന്തുടര്‍ന്നു വരുന്ന സ്വജനപക്ഷപാതത്തിലും ബി ജെ പി യുടെ രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകർ പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment