ഓർമയിലെ ഇന്ന് – ഫെബ്രുവരി 23; ജോൺ കീറ്റ്സ്

At Malayalam
1 Min Read

കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ്‌ ജോൺ കീറ്റ്സ് (ജനനം: 31 ഒക്ടോബർ 1795 മരണം: 23 ഫെബ്രുവരി 1821). കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്‌. കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്‌. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, ഇരുപഞ്ചാമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു.

ജീവിതകാലത്ത് ഏറെ അനുഭാവപൂർ‌വ്വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു.
കീറ്റ്സിന്റെ കവിതകൾ പൊതുവേ, പ്രത്യേകിച്ച് 1819-ൽ പ്രസിദ്ധീകരിച്ച അർച്ചനാകാവ്യങ്ങളുടെ(Odes) പരമ്പര, അവയുടെ ബിംബസമൃദ്ധികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment