ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പരിക്ക്. ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിൽ താരം കളിക്കില്ല എന്നും സ്ഥിരീകരണമായി. നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഗ്രൗണ്ടിലിറങ്ങിയത്. ലോകകപ്പിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. ഇടത് കണങ്കാലിൽ പരിക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ശസ്ത്രക്രിയയ്ക്കായി ഷമി യുകെയിലേക്ക് പോകുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ഐപിഎല്ലിൽ താരത്തിൻ്റെ അഭാവം ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടിയാണ്. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെ വലിയ പ്രതിസന്ധിയാണ് ടീം നേരിടുന്നത്. ഇതിന് പിന്നാലെയാണ് ഷമിയുടെ പരിക്ക്.
