തിരുവനന്തപുരം പാലോട് ജനവാസ മേഖലയിൽ കരടിയിറങ്ങി

At Malayalam
0 Min Read

തിരുവനന്തപുരം പാലോട് ഇളവട്ടം ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇളവട്ടം വില്ലേജ് ഓഫീസിനു പുറകിൽ അമ്പലവിളാകത്ത് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കരടിയിറങ്ങി. സ്ഥലത്ത് കണ്ടത് കരടിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

പുലർച്ചേ ടാപ്പിംഗ് ജോലിക്കെത്തിയ യേശുദാസൻ, സഹദേവൻ എന്നിവരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിക്കുകയായിരുന്നു. പാലോട് നിന്നും ആർ.ആർ.ടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണ് എന്ന് ഉറപ്പിച്ചത്. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ രാത്രിയോടെ ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വാർഡ് വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

Share This Article
Leave a comment