ഇന്ത്യൻ ക്രിക്കറ്റർ വിരാട് കൊഹ്‌ലി അഭിനേത്രി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. കൊഹ്‌ലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കൊഹ്‌ലി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസാണ് പ്രായം. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്.
നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കുടുംബപരമായ കാര്യങ്ങളെ തുടർന്ന് കൊഹ്‌ലി അവധിയെടുത്തിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറിനിന്ന കൊഹ്‌ലി പിന്നീട് പരമ്പരയിൽ നിന്ന് തന്നെ പിന്മാറി. ഈ മാസം 23നാണ് പരമ്പരയിലെ നാലാം ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.