ഹിന്ദി ടീച്ചർ നിയമനം

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്‍ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനത്തിൽ കുറയാതെ ഹിന്ദി ബിരുദാനന്തര ബിരുദം, B.Ed and SET / NET / M.Ed / M.Phil / Phd or Equivalent (Relaxation of 5 percentage marks in Post graduation will be given to SC / ST and Differently Abled Candidates as per G.O.(MS) No. 288/15/Gl. Edn. Dated 13.11.2015). പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

ശമ്പള സ്കെയിൽ: 45,600 – 95,600. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ / ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോല ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മാധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment