വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ്1 സ്‌ക്കൂട്ടറുകൾക്ക് ഒല ഇലക്ട്രിക് 25,000 രൂപ വരെ കുറച്ചു. പുതിയ നിരക്ക് പ്രകാരം എസ്1 പ്രൊയുടെ വില 1,47,499 രൂപയിൽനിന്ന് 1,29,999 രൂപയായി കുറയും. എസ്1 എയർ 1,19,999 രൂപയിൽനിന്ന് 1,04,999 രൂപയായി കുറഞ്ഞു. എസ്1 എക്‌സിന് (3കെ.ഡബ്ല്യൂ.എച്ച്) 84,999 രൂപയാണ് വില.നേരത്തെ ഇത് 1,09,999 രൂപയായിരുന്നു. ഓഫറുകൾ ഫെബ്രുവരി മാസത്തിൽ മാത്രമാണ് ബാധകം.
ഏപ്രിൽ മാസത്തോടെ സർവിസ് സെന്ററുകളുടെ എണ്ണം 50 ശതമാനം വർദ്ധനയോടെ 600ലെത്തും. വാഹനമേഖലയിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവിന് ഒലയ്ക്ക് ഈയിടെ ഡൊമസ്റ്റിക് വാല്യൂ അഡിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
