താൻ മരിച്ചെന്ന് പ്രചരിപ്പിച്ച സുഹൃത്തിനെ കൊന്ന് 41 കാരൻ

At Malayalam
1 Min Read

ഒഡീഷയിൽ 41കാരൻ സുഹൃത്തിനെ കുത്തിക്കൊന്നു. നിഹാർ രഞ്ജൻ ആചാര്യ(44) ആണ് മരിച്ചത്. പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്.

ഒഡീഷയിലെ റൂർക്കേലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച് ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. കേവൽ മരണപ്പെട്ടു എന്നായിരുന്നു പ്രചരണം.

ഇതേ ചൊല്ലി ഇരുവരും വഴക്കിടുകയും, തർക്കം രൂക്ഷമായതോടെ കേവൽ നിഹാറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ ഇസ്പാത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേവലിനെ കൂടാതെ അശോക് ശ്രീവാസ്തവ എന്നയാളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൊലപാതക പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share This Article
Leave a comment