കാൻസറിന് കാരണമാകും; പഞ്ഞിമിഠായിക്ക് തമിഴ്നാട്ടിലും വിലക്ക്

At Malayalam
1 Min Read

കാൻസറിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ച് തമിഴ്നാട് . മിഠായിയുടെ വിൽപനയും ഉൽപാദനവും നിരോധിച്ചു. ഫെബ്രുവരി ആദ്യവാരം പുതുച്ചേരി പഞ്ഞി മിഠായിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്‌ക്ക് അയച്ചതായും അതിൽ ‘അർബുദത്തിന് കാരണമാകുന്ന’ റോഡാമൈൻ-ബിയുടെ (Rhodamine-B) സാന്നിധ്യം കണ്ടെത്തിയതായും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. “2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്‌ട് അനുസരിച്ച്, വിവാഹ ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലും റോഡാമൈൻ-ബി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കൽ, പാക്കേജിംഗ്, ഇറക്കുമതി, വിൽപന, വിളമ്പൽ എന്നിവ ശിക്ഷാർഹമായ കുറ്റമാണ്,” മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിഷയം പരിശോധിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു പഞ്ഞി മിഠായിക്ക് പിങ്ക് നിറം ലഭിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. റൊഡാമിൻ –ബിയാണ് ഇതിലുള്ളതെന്നും പരിശോധനയിൽ തെളിഞ്ഞു. റൊഡാമിൻ–ബിയുടെ ഉപയോഗം ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണെന്നും കാൻസറിന് കാരണമാകുമെന്നുമാണ് കണ്ടെത്തൽ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment