ഒരു വോട്ടർ ഐഡി ചോദിച്ചു,3 എണ്ണം കൊടുത്തു

At Malayalam
0 Min Read

ഒന്നിൽ കൂടുതൽ വോട്ടർ ഐഡി ലഭിച്ച ഞെട്ടലിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിന് സി. ബോസ്. ഒരു വോട്ടർ ഐഡിക്ക് അപേക്ഷിച്ച ബെഞ്ചമിന് ലഭിച്ചത് 3 വോട്ടേർസ് ഐഡികളാണ്.

ആറുമാസം മുമ്പാണ് ബെഞ്ചമിൻ വോട്ടർ ഐഡിക്കായി അപേക്ഷ നൽകുന്നത്. ഒന്നരമാസം മുൻപ് തപാൽ വഴി ഐഡി കാർഡ് ലഭിച്ചു. ദിവസങ്ങൾക്കിപ്പുറം മറ്റൊരാവശ്യത്തിനായി പോസ്റ്റ് ഓഫീസിൽ ചെന്നപ്പോഴാണ് അധികൃതർ രണ്ട് കാർഡുകൾ കൂടി കൈമാറിയത്. തുറന്നു പരിശോധിച്ചപ്പോൾ ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസ്സിലായി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും.

Share This Article
Leave a comment