ഐഎസ്എല്ലിൽ സ്വന്തം മൈതാനത്ത് പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബിനോട് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന ആദ്യ പരാജയമാണിത്.
ഗോൾ വേട്ട ആദ്യം ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി വച്ചു. ഇതോടെ ആരാധകർക്കും ആവേശമായി. എന്നാൽ നാല് മിനിറ്റിനുള്ളിൽ പഞ്ചാബ് തിരിച്ചടിച്ചു. രണ്ടാം പകുതിയായതോടെ പഞ്ചാബ് ആക്രമണം കടുപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് അടി പതറി.