രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ബിയിൽ ബംഗാളിനെ 109 റൺസിനു വീഴ്ത്തിയാണ് കേരളം ആദ്യ ജയം കുറിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 109 റൺസിനു തകർത്ത കേരളം 14 പോയിൻ്റുമായി പട്ടികയിൽ നാലാമതാണ്. ഇതോടെ ഇതുവരെ ഒരു ജയവും ഒരു പരാജയവും നാല് സമനിലയുമാണ് കേരളത്തിനുള്ളത്.
രണ്ടാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (51), ശ്രേയാസ് ഗോപാൽ (50) എന്നിവരുടെ മികവിൽ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി ഡിക്ലയർ ചെയ്തു. 448 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ 339 റൺസിനു പുറത്തായി. കേരളത്തിനായി ജലജ് സക്സേന 4 വിക്കറ്റുമായി തിളങ്ങി.
രഞ്ജിയൽ കേരളത്തിൻ്റെ അവസാന ഗ്രൂപ്പ് മത്സരം ഈ മാസം 16ന് ആന്ധ്രാപ്രദേശിനെതിരെ നടക്കും.
