സിനിമയെ തുണക്കാത്ത ‘കൊലവെറി’

At Malayalam
1 Min Read

‘വൈ ദിസ് കൊലവെറി ഡി’ എന്ന സൂപ്പർഹിറ്റ് ഗാനം തൻ്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ബാധിച്ചെന്ന് ഐശ്വര്യ രജനികാന്ത്. പുതിയ ചിത്രം ‘ലാൽ സലാം’ സംബന്ധിച്ച പ്രമോഷന്‍ അഭിമുഖത്തിലാണ് ഐശ്വര്യ ഇത് തുറന്നുപറഞ്ഞത്.ആ പാട്ടിൻ്റെ വിജയം തങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചുവെന്നും അത് എന്തായാലും തൻ്റെ സിനിമയെ സഹായിച്ചില്ലെന്നും ഐശ്വര്യ വെളിപ്പെടുത്തി. 2012-ലാണ് ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവ് ധനുഷ് നായകനായും ശ്രുതിഹാസന്‍ നായികയായും 3 റിലീസായത്. അനിരുദ്ധ് രവിചന്ദറാണ് ‘വൈ ദിസ് കൊലവെറി ഡി’ ഗാനം ചിട്ടപ്പെടുത്തിയത്. 2011-ൽ യൂട്യൂബിൽ ഗാനം റിലീസ് ചെയ്തു. യുട്യൂബിലും നിരവധി പ്ലാറ്റ്‌ഫോമുകളിലും ഇത് ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടി ഗാനത്തെ ആഗോള ഹിറ്റായി മാറി.

“ഞാൻ ൩ സിനിമയിൽ വ്യത്യസ്തമായ ഒരു കഥ പറയാനാണ് ശ്രമിച്ചത്. പക്ഷേ ഗാനം മറ്റൊരു രീതിയില്‍ ഇംപ്രഷനുണ്ടാക്കി. ഗാനത്തിന്‍റെ ഈ വലിയ വിജയം എനിക്ക് സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതൊരു സീരിയസ് സിനിമയായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ അധികമാരും സിനിമയെക്കുറിച്ച് സംസാരിച്ചില്ല. ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. പലരുടെയും വ്യക്തിഗത കരിയറിനെ ഇത് സഹായിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് സന്തോഷമുണ്ട്. “- ഐശ്വര്യ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment