മാക്സ്‌വെല്ലും രോഹിത്തും ഒപ്പത്തിനൊപ്പം

At Malayalam
0 Min Read

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്തി. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടി മാക്സ്‌വെൽ ടി20-യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന രോഹിത്തിന്റെ റെക്കോഡ് സ്വന്തമാക്കിയത്. വിൻഡീസിനെതിരേ 55 പന്തിൽ നിന്ന് 12 ഫോറും എട്ട് സിക്‌സുമടക്കം 120 റൺസാണ് മാക്‌സ്‌വെൽ നേടിയത്. നേരത്തേ അഫ്ഗാനിസ്‌താനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു രോഹിത് തന്റെ ടി20 കരിയറിലെ അഞ്ചാം സെഞ്ചുറി കുറിച്ചത്. നാല് സെഞ്ചുറികളുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ് ഇരുവരുടെയും പിന്നിലായുള്ളത്.

Share This Article
Leave a comment