ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം സിനിമയിൽ രജനികാന്ത് വാങ്ങിയത് 40 കോടി. ചിത്രത്തിൽ 40 മിനിട്ട് നേരമാണ് രജനി പ്രത്യക്ഷപ്പെടുന്നത്. ലാൽസലാമിൽ അതിഥി വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും രജനികാന്തിന്റെ മൊയ്‌ദീൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.ജയിലർ സിനിമയിൽ രജനികാന്തിന്റെ പ്രതിഫലം 100 കോടി രൂപയായിരുന്നു.