കോട്ടയത്ത് പാടത്തിന് തീപിടിച്ചത് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം മൂലം വയോധികന് മരിച്ചു. കളക്ടറേറ്റിലെ റിട്ട. ജൂനിയര്‍ സൂപ്രണ്ട് പള്ളം എസ് എന്‍ ഡി പിയ്ക്ക് സമീപം കല്ലക്കടമ്പില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (63) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് പള്ളം പുലികുടി പാടശേഖരത്തിനാണ് തീപിടിച്ചത്. പാടത്തില്‍ നിന്ന് തീ ഉയരുന്നത് മാത്യുവാണ് ആദ്യം കണ്ടതും ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതും. നാട്ടുകാർക്കൊപ്പം മാത്യുവും ചേര്‍ന്നു തീ അണയ്ക്കുകയും ചെയ്തു. എങ്കിലും വീടിനടുത്തേക്ക് തീ പടരുമോ എന്ന ആശങ്ക മാത്യുവിനുണ്ടായിരുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മാത്യു കുഴഞ്ഞു വീഴുകയായിരുന്നു.
തീ കൊടുത്താന്‍ അഗ്നിരക്ഷാസേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തിയെങ്കിലും അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് പ്രദേശത്തേയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ തീയണയ്ക്കുവാന്‍ വൈകി. തുടര്‍ന്ന് സമീപത്തെ കിണറുകളില്‍നിന്നും വെള്ളം കോരിയാണ് തീ അണച്ചത്. മുക്കാല്‍ മണിക്കൂറിനു ശേഷം തീ നിയന്ത്രണവിധേയമായി. മാത്യുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.