ഗൂഗിൾ പിക്സൽ 9 സീരീസ് സ്മാർട്ഫോണുകൾ ഒക്ടോബറിൽ പുറത്തിറക്കും. പിക്‌സൽ 9 സീരീസ് മാത്രമായിരിക്കില്ല പിക്‌സൽ ഫോൾഡും ഒക്ടോബറിൽ ഗൂഗിൾ അവതരിപ്പിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മെയിൽ ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ചാണ് ഗൂഗിൾ ആദ്യ പിക്സൽ ഫോൾഡ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ മേയിൽ പിക്‌സൽ ഫോൾഡ് വിപണിയിൽ എത്താൻ സാധ്യതയില്ല.
ടെൻസർ ജി3 ചിപ്പിന് പകരം പുതിയ ടെൻസർ ജി4 ചിപ്പ് ആയിരിക്കും പിക്സൽ ഫോൾഡിൽ നൽകുക. പിക്‌സൽ 9 സീരീസിലെ പിക്‌സൽ 9, പികൽ 9 പ്രോ ഫോണുകളിൽ ടെൻസർ ജി4 ചിപ്പ് തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ഫോണുകളിലും പുതിയ ചിപ്പ് തന്നെ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവ ഒന്നിച്ചായിരിക്കും അവതരിപ്പിക്കുക. പിക്സൽ ഫോൾഡ് 2 ൽ 16 ജിബി റാമും യുഎഫ്എസ് 4.0 സ്റ്റോറേജും ഗൂഗിൾ പരീക്ഷിക്കുന്നുണ്ട്. പിക്സൽ ഫോൾഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.