നോൺ ഇമിഗ്രന്റ് വിസകളുടെ ഫീസ് ഉയർത്തി യു.എസ്. പുതുക്കിയ നിരക്ക് ഏപ്രിൽ 1ന് പ്രാബല്യത്തിൽ വരും. 2016ന് ശേഷമുള്ള ആദ്യ വർദ്ധനയാണിത്. പുതുക്കിയ അപേക്ഷ നിരക്ക് ഇപ്രകാരം ( ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക് ): എച്ച് – 1 ബി വിസ 780 ഡോളർ ( 460 ഡോളർ ), എൽ -1 വിസ 1385 ഡോളർ ( 460 ഡോളർ ), ഇ.ബി – 5 വിസ 11,160 ഡോളർ ( 3675 ഡോളർ ).
അതേ സമയം, എച്ച് – 1 ബി വിസയുടെ രജിസ്‌ട്രേഷൻ നിരക്ക് അടുത്ത വർഷം മുതൽ 10 ഡോളറിൽ നിന്ന് 215 ഡോളറായി മാറും. പതിനായിരക്കണക്കിന് തൊഴിലാളികളാണ് യു.എസിലെ ഐ.ടി, ടെക് മേഖലയിലെ കമ്പനികളിൽ ജോലിക്കായി ഇന്ത്യയിൽ നിന്ന് എച്ച് – 1 ബി വിസയിൽ എത്തുന്നത്.
