ജാർഖണ്ഡ് മുഖ്യമന്ത്രി ഒളിവിൽ

At Malayalam
1 Min Read

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ ഒളിവിൽ എന്ന് ഇ.ഡി. ഡൽഹിയിലെ വസതിയിൽ അടക്കം സോറൻ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിൽ നിയമപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറൻ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും.

ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നു. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു.

Share This Article
Leave a comment