ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ്

At Malayalam
1 Min Read

തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. പോത്തൻകോട് കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധയുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഭർത്താവ് അനിൽകുമാർ ഒളിവിൽ പോയി.

പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ് അനിൽകുമാർ.അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. വീടിനടുത്തുള്ള ബന്ധുവിൻ്റെ മരണ വീട്ടിൽ പങ്കെടുക്കാൻ സുധ പോകുന്നത് അറിഞ്ഞ അനിൽ ഇടവഴിയിൽ വെച്ച് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. വെട്ടുകൊണ്ട് സുധയുടെ മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 12 തുന്നൽ ഉണ്ട്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment