ലക്ഷദ്വീപിലും സ്വിഗ്ഗി

At Malayalam
0 Min Read

പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണക്കാരായ സ്വിഗ്ഗി ലക്ഷദ്വീപിലും തങ്ങളുടെ സേവനങ്ങൾ ആരംഭിക്കുന്നു. ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവർത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപിലെ ആദ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാകും സ്വിഗ്ഗി. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും മികച്ച പ്രാദേശിക റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങളുടെ ഭാഗമായി എല്ലാ ഡെലിവറികളും സൈക്കിളിൽ മാത്രമായിരിക്കും നടത്തുക. ആദ്യ തവണ സ്വിഗ്ഗി ഉപയോക്താക്കൾക്ക് 100 രൂപ വരെയുള്ള ഓർഡറുകൾക്ക് 50% കിഴിവ്, ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറി തുടങ്ങിയ പ്രത്യേക ഓഫറുകൾ ലഭിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment