സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്.
വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കും.ഡെലിവറി മേഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ. നിലവിൽ 37 ഓൺലൈൻ ഡെലിവറി കമ്പനികൾ ആണ് സൗദിയിൽ പ്രവർത്തിക്കുന്നത്. 2023-ൽ 200 മില്യൺ ഡെലിവറി നടത്തിയതായാണ് കണക്ക്.