ഇലുമ്പൻപുളി നല്ലതു തന്നെ

At Malayalam
1 Min Read

നമ്മുടെ നാട്ടിൽ സർവസാധാരണയായി കാണുന്നതും എന്നാല്‍ അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലമാണ് ഇരുമ്പന്‍ പുളി. പുളിഞ്ചിക്ക, ഇലുമ്പി പുളി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ പലനാടുകളിൽ അറിയപ്പെടുന്ന ഇതിൻ്റെ ഗുണങ്ങള്‍ പക്ഷേ പലർക്കും അറിയില്ല. ശരീരത്തിലെ ഇന്‍സുലിന്‍ മനസിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ശേഷി ഈ ഫലത്തിനുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തിൽ എത്തുന്ന ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിയ്ക്കാന്‍ ഇതിലടങ്ങിയിട്ടുള്ള ഫ്‌ലേവനോയിഡുകളും നാരുകളുo സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള പ്രകൃതിദത്ത പരിഹാരമായാണ് ഈ പുളി അറിയപ്പെടുന്നത്. കൂടാതെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യവും ഏറെ ഗുണം ചെയ്യുന്നു. ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളിലെ ഉയര്‍ന്ന മര്‍ദ്ദം കുറച്ച് രക്തധമനികള്‍, ഞരമ്പുകള്‍, ഹൃദയ അറകള്‍ തുടങ്ങിയവയെ ആരോഗ്യകരമായി നിലനിർത്തും. അസ്ഥികളുടെ ബലം വര്‍ധിപ്പിക്കുന്നതിനായി മതിയായ അളവിൽ കാത്സ്യം നല്‍കാനും ഇലുമ്പി പുളി സഹായിക്കും. പുളി ഉണക്കിയെടുത്ത രൂപത്തില്‍ കഴിക്കുന്നതും കറികളിലും സൂപ്പുകളിലും ഒക്കെ ചേര്‍ക്കുന്നതും അച്ചാറിട്ട് കഴിക്കുന്നതും അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കുന്നു. ഇലുമ്പി പുളിയില്‍ വൈറ്റമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് മികച്ചതാണ്. കാലാനുസൃതമായുണ്ടാകുന്ന അലര്‍ജി, ചുമ, ജലദോഷം എന്നിവ അകറ്റി ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment