ലോക്‌സഭ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നുവെന്ന വാർത്തകൾ തികച്ചും വാസ്‌തവിരുദ്ധമെന്ന് നടന്റെ മാനേജർ വിപിൻ. സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദൻ തൽക്കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പി. പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.