ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിൽ ശ്രീരാമൻ്റെ കഥ സിലബസിന്റെ ഭാഗമാക്കാൻ നീക്കം. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.


മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നാണ് ബിജെപി നേതാവ് കൂടിയായ ഷദാബ് ഷംസ് പറയുന്നത്..