ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിജയിയുടെ ഒരു വിവരവും പുറത്തുവന്നിട്ടില്ല . തിരുവനന്തപുരം സ്വദേശി ദുരൈരാജ് വിറ്റ XC 224091 എന്ന നമ്പറാണ് 20 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കിഴക്കേകോട്ടയിലെ ലക്ഷ്‌മി ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. പാലക്കാട് ഷാജഹാൻ എന്ന ഏജന്റിൽ നിന്നും വാങ്ങിയ ടിക്കറ്റ് ആണ് ദുരൈരാജ് തിരുവനന്തപുരത്ത് വിറ്റത്. കാണാമറയത്തുള്ള ആ ഭാഗ്യവനെ കാത്തിരിക്കുകയാണ് മലയാളികൾ.
XΕ 409265, ΧΗ 316100, ΧΑ 424481, XH 388696, XL 379420, ΧΑ 324784, XG 307789, XD 444440, XD 311505, ΧΑ 465294, XD 314511, XC 483413, XE 398549, ΧΚ 105413, XE 319044, XD 279240, XJ 103824, XE 243120, XD 378872, XL 421156 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം ലഭിക്കുക.
