തലൈവിയുടെ സ്വത്തുക്കൾ തമിഴ്നാടിന്

At Malayalam
1 Min Read

അനധികൃത സ്വത്ത്സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ പിടിച്ചെടുത്ത തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ കോടതി ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ ടി നരസിംഹ മൂർത്തിയുടെ പൊതുതാത്പര്യ ഹർജിയിലാണ് ബെംഗളൂരു സെഷൻസ് കോടതി ഉത്തരവ് നൽകി. കേസിന്റെ നടപടികൾക്കായി കർണാടക സർക്കാരിന് ചെലവായ തുകയായി അഞ്ച് കോടി രൂപ തമിഴ്‌നാട് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റായാണ് നൽകേണ്ടത്.

2014ൽ ജയലളിതയ്ക്ക് നാല് വർഷത്തെ തടവും നൂറ് കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ റിസർവ് ബാങ്കിനോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ‌യ്ക്കോ നൽകണമെന്നും അല്ലെങ്കിൽ പൊതുലേലത്തിലൂടെ വിൽക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ചെലവ് പിഴത്തുകയിൽ നിന്ന് ഈടാക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് കർണാടകഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. എന്നാൽ കണ്ടുകെട്ടിയ സ്വത്ത് വകകൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരുന്നില്ല.

Share This Article
Leave a comment