ഗാസയിൽ മരണം 25,000 കടന്നു

At Malayalam
0 Min Read

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,000 കടന്നു. 24 മണിക്കൂറിനിടെ 178 പേർ കൊല്ലപ്പെട്ടു. നിലവിൽ തെക്കൻ ഗാസ കേന്ദ്രീകരിച്ച് സൈനിക നടപടി തുടരുന്ന ഇസ്രയേൽ വടക്കൻ ഗാസയിൽ വീണ്ടും ബോംബാക്രമണങ്ങൾ തുടങ്ങി.അതിനിടെ,​ ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നുകയറി നടത്തിയ ഭീകരാക്രമണത്തിൽ പരസ്യ പ്രതികരണവുമായി ഇന്നലെ ഹമാസ് രംഗത്തെത്തി.

പാലസ്തീനിയൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിനെതിരായ അവശ്യ നടപടിയായിരുന്നു ആക്രമണമെന്ന് ഹമാസ് പറഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തിൽ 1,140ഓളം പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇസ്രയേൽ ഗാസയെ ആക്രമിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment