ഓർമയിലെ ഇന്ന് – ജനുവരി 21; ജോൺ കൗച് ആഡംസ്

At Malayalam
1 Min Read
John Couch Adams (1819-1882), astronome anglais en 1861. ©MP/Leemage AA094329 dbdocumenti 231 300 300 2724 3543 RGB

നെപ്റ്റ്യൂൺ ഗ്രഹത്തെ കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ് ജോൺ കൗച് ആഡംസ് (5 ജൂൺ 1819 – 21 ജനുവരി1892). 1819 ജൂൺ 5-ന് കോൺവാളിൽ ജനിച്ചു. കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളജിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർഥിയായിരുന്ന കാലത്തു തന്നെ, ആഡംസ് യുറാനസ് ഗ്രഹത്തിന്റെ പ്രദക്ഷിണപഥത്തിലുള്ള വിഭ്രംശങ്ങൾ ശ്രദ്ധിച്ചിരുന്നു. ഈ വിഭ്രംശങ്ങൾ അജ്ഞാതമായ ഏതോ ഒരു ഗ്രഹത്തിന്റെ സാന്നിധ്യം മൂലമാകാമെന്ന് അദ്ദേഹം ഊഹിച്ചു.

ഇതേ കാലയളവിൽത്തന്നെ പാരിസിലെ റോയൽ ഒബ്സർവേറ്ററിയുടെ തലവനായിരുന്ന ലെവറിയറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തെ അടിസ്ഥാനമാക്കി ആ അജ്ഞാത ഗ്രഹത്തിന്റെ സ്ഥാനം നിർണയിക്കുവാൻ പിൽക്കാലത്ത് കഴിഞ്ഞു. ആഡംസ് നിർദ്ദേശിച്ച സ്ഥാനത്ത് ഗ്രഹം ഉണ്ടോ എന്ന് ഇംഗ്ളണ്ടിലെ വാനനിരീക്ഷണാലയങ്ങൾ അപ്പോൾ അന്വേഷിക്കാൻ താത്പര്യം കാട്ടിയില്ല. ഇതിനിടയിൽ ലെവറിയർ ഗ്രഹത്തിന്റെ സ്ഥാനം നിർണയിച്ച് ബർലിൻ നിരീക്ഷണാലയത്തെ അറിയിച്ചു. 1846 സെപ്തംബർ 23-ന് ലെവറിയർ നിർദ്ദേശിച്ച സ്ഥാനത്ത് ഗോട്ട് ഫ്രീഡ് ഗാലേ എന്ന നിരീക്ഷകൻ ഗ്രഹത്തെ കണ്ടെത്തി. തുടർന്ന് കണ്ടുപിടിത്തത്തിന്റെ ബഹുമതി ആഡംസിനും ലെവറിയർക്കും കൂടി നൽകുകയായിരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment