ഗ്യാലക്സി എസ് 24 അൾട്ര നാട്ടിൽ നിന്നു വാങ്ങാന്നേ

At Malayalam
2 Min Read

സാംസങ്ങ് ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും അഡ്വാന്‍സായ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഗ്യാലക്‌സി എസ്24 അള്‍ട്ര ഫ്‌ളാഗ്ഷിപ്പ് കില്ലറായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ വിലയെ ചൊല്ലി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട് . യു എസ്സിലും ഇന്ത്യയിലും വ്യത്യസ്ത വിലയിലായിരിക്കും ഇവ ലഭ്യമാകുക.

വാങ്ങുന്നവന്റെ പോക്കറ്റ് കീറുന്ന ഫോണായിരിക്കും ഇതെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിന്റെ ഫീച്ചറുകള്‍ ആപ്പിള്‍ പതിനഞ്ച് സീരീസിന് മുകളില്‍ നില്‍ക്കും എന്നാണ് അറിയുന്നത്. ആപ്പിള്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ വിലയില്ല ഈ മോഡലുകള്‍ക്ക് എന്നാണ് പുറത്തുവരുന്ന വിവരം. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ ചിപ്‌സെറ്റാണ് ഈ കിടിലന്‍ ഫോണിനുള്ളത്.

ഇന്ത്യയില്‍ ഇതിനോടകം പ്രീസെയിലും എസ്24 ആരംഭിച്ചിട്ടുണ്ട്. ബേസ് വേരിയന്റിന്റെ വില 1,29,999 രൂപയാണ്. പറഞ്ഞ് കേട്ടത് പോലെ യു എസ് അടക്കമുള്ള വിപണികളില്‍ ഈ ഫോണിനു വില കുറവാണ്. എന്നാല്‍ ആപ്പിള്‍ പതിനഞ്ച് സീരീസിനേക്കാള്‍ കുറവ് തന്നെയാണ് വില. ഇന്ത്യക്ക് പുറത്ത് നിന്നാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഗ്യാലക്‌സി എസ്24 അള്‍ട്ര വാങ്ങാനാകും.

പല രാജ്യങ്ങളിലും ഐഫോണ്‍ പതിനഞ്ച് പ്രൊ ഇന്ത്യയേക്കാള്‍ 40,000 രൂപ കുറവാണ്. അതേസമയം യു എസ്സില്‍ നിന്നാണ് നിങ്ങള്‍ ഗ്യാലക്‌സി എസ്24 അള്‍ട്ര വാങ്ങുന്നതെങ്കില്‍ അധികമായി സംസ്ഥാന നികുതി നല്‍കേണ്ടിയും വരും.

- Advertisement -

കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ഈ നികുതി പത്ത് ശതമാനത്തോളം വരും. അതുകൊണ്ട് കുറഞ്ഞ തുകയ്ക്ക് മറ്റേതെങ്കിലും രാജ്യത്തു നിന്ന് വാങ്ങുന്നത് വലിയ ഗുണമൊന്നും ചെയ്യില്ല. ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 512 ജിബി വേരിയന്റ് 1,17,999 രൂപയ്ക്ക് സ്വന്തമാക്കാനാവും.

യുഎസ്സില്‍ ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് 1,300 ഡോളറാണ് വില. 1,08,079 ലക്ഷം രൂപ വരുമിത്. അതേസമയം ബ്രിട്ടനില്‍ 1,249 യൂറോ വരും. 1,31,668 രൂപ വരുമിത്. ദുബായില്‍ പക്ഷേ വില കുറവുണ്ട്. 5,099 ദിര്‍ഹമാണ് വില. 1,15,418 രൂപ വരുമിത്. ചൈനയില്‍ 10,199 യുവാന്‍ വരുമിത്. 1.19 ലക്ഷത്തിനു മുകളില്‍ വരുമിത്. അതസമയം ഹോങ്കോംഗില്‍ ഇവയ്ക്ക് വില താരതമ്യേന കുറവാണ്. 9,898 ഹോങ്കോംഗ് രൂപയാണ് വില. 1.05 ലക്ഷത്തില്‍ അധികം വരും ഇന്ത്യൻ നിരക്ക്.

Share This Article
Leave a comment